Welcome to Macrobits


വിവര വിസ്ഫോടനത്തിന്‍റെ കാലത്താണ്ഇന്ന് നാം ജീവിക്കുന്നത്.കംപ്യൂട്ടറും മൊബൈല്‍ഫോണും അടക്കിവാഴുന്ന നമ്മുടെ പുതിയ ലോകത്ത് ഐ.ടി യുടെ സ്വാധീനം അതിശക്തമാണ് .

അനന്തമായ തൊഴില്‍ സാധ്യതകളും പുതിയൊരു ലോകവുമാണ് ഐ.ടിനമുക്കുമുന്നില്‍ തുറന്നിടുന്നത് .

ഐ.ടി ഫീല്‍ഡ്എന്നും മാറ്റങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുകയാണ് .മാറിമറിയുന്ന ഈ 'രംഗ'ത്തെ, ഒരു സാധാരണ ക്കാരനു മനസിലാക്കാന്‍ പാകത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഞങ്ങള്‍ മാക്രോബിറ്റ്‍സിലൂടെ നടത്തുന്നത്.

ഇന്‍റ്ര്‍നെറ്റും കംപ്യൂട്ടറും കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനാകും .

ഇനി നിങ്ങള്‍ക്കു സിലിക്കണ്‍ തീരത്തെ ഓളങ്ങള്‍ക്കു കാതോര്‍ക്കാം മാക്രോബിറ്റ്സിനോടൊപ്പം !

- എഡിറ്റര്‍

akcmails@gmail.com

Friday, July 4, 2008

Know Ubuntu !

' ഉബുണ്ടു' , ലിനക്സ് കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഇതൊരു ഓപ്പണ്‍സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് . 'ഓപ്പണ്‍ സോഴ്സ് ' എന്നാല്‍ നമുക്ക് സോഫ്റ്റ്വെയറിന്‍റെ സോഴ്സ്കോഡ് എഡിറ്റു ചെയ്യാമെന്നര്‍ത്ഥം . എന്നാല്‍ വിന്‍ഡോസില്‍ ഇങ്ങനെ മാറ്റങ്ങള്‍ വരുത്താന്‍ പറ്റുകയില്ല .

'ഉബുണ്ടു' എന്ന ആഫ്രിക്കന്‍ വാക്കിനര്‍ത്ഥം "മറ്റുള്ളവരോട് മനുഷ്യത്വം ' എന്നാണ് . സ്വാതന്ത്ര്യം കുറവായ വിന്‍ഡോസിനെതിരെ പുറത്തിറങ്ങിയ ഉബുണ്ടു പകര്‍പ്പെടുക്കുന്നതിനെയൊ , എഡിറ്റ് ചെയ്യുന്നതിനെയോ വിലക്കുന്നില്ല.

എന്നാല്‍ ഉബുണ്ടുവിനെ ജനപ്രിയനാക്കുന്നത് ഇതൊന്നുമല്ല.

നമുക്ക് ഈ സോഫ്റ്റ്വെയ്ര്‍ സി.ഡി കള്‍ ഫ്രീയായി കബനി തന്നെ അയച്ചുതരുന്നു എന്നതാണ്.
www.ubuntu.com ല്‍ പോയി sign up ചെയ്തതിനു ശേഷം നമ്മുടെ പോസ്റ്റല്‍ അഡ്രസ്സ് കൊടുത്താല്‍ ഒരാഴ്ച്ചക്കകം

C. D കള്‍ വീട്ടിലെത്തും. സംഗതി കൊള്ളാം അല്ലേ!

No comments: