Welcome to Macrobits


വിവര വിസ്ഫോടനത്തിന്‍റെ കാലത്താണ്ഇന്ന് നാം ജീവിക്കുന്നത്.കംപ്യൂട്ടറും മൊബൈല്‍ഫോണും അടക്കിവാഴുന്ന നമ്മുടെ പുതിയ ലോകത്ത് ഐ.ടി യുടെ സ്വാധീനം അതിശക്തമാണ് .

അനന്തമായ തൊഴില്‍ സാധ്യതകളും പുതിയൊരു ലോകവുമാണ് ഐ.ടിനമുക്കുമുന്നില്‍ തുറന്നിടുന്നത് .

ഐ.ടി ഫീല്‍ഡ്എന്നും മാറ്റങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുകയാണ് .മാറിമറിയുന്ന ഈ 'രംഗ'ത്തെ, ഒരു സാധാരണ ക്കാരനു മനസിലാക്കാന്‍ പാകത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഞങ്ങള്‍ മാക്രോബിറ്റ്‍സിലൂടെ നടത്തുന്നത്.

ഇന്‍റ്ര്‍നെറ്റും കംപ്യൂട്ടറും കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനാകും .

ഇനി നിങ്ങള്‍ക്കു സിലിക്കണ്‍ തീരത്തെ ഓളങ്ങള്‍ക്കു കാതോര്‍ക്കാം മാക്രോബിറ്റ്സിനോടൊപ്പം !

- എഡിറ്റര്‍

akcmails@gmail.com

Wednesday, July 9, 2008

Google Adsense‌-ഒരു പരസ്യ വിപ്ലവം



ഗൂഗിള്‍ എന്ന പദം ഇന്ന്‌ കൊച്ചുകുട്ടികള്‍ക്കുവരെ പരിചിതമാണ്‌. ടീച്ചര്‍ ഒരു അസൈന്‍മന്റ്‌ തന്നാല്‍ കുട്ടികളെല്ലാം നേരേ പോകുന്നത്‌ google search ലേക്കാണല്ലൊ. വളരെയധികം പ്രശസ്തമായ ഈ search engine കമ്പനി തന്നെയാണ്‌ G-mail,orkut,Blogger,YouTube തുടങ്ങിയ സേവനങ്ങള്‍ക്കു പിന്നിലും .
എന്നാല്‍ google adsense എന്ന സേവനത്തെക്കുറിച്ച്‌ നമ്മളില്‍ പലര്‍ക്കും അറിയില്ലായിരിക്കും.ഒരു ബ്ലോഗോ വെബ്ബ്‌സൈറ്റോ തുടങ്ങിയാല്‍ അതിലൂടെ ന്യായമായ രീതിയില്‍ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയാണ്‌ നമ്മുടെ ഈ ആഡ്സെന്‍സ്‌.ഈ സേവനം തികച്ചും സൌജന്യമാണെന്നത്‌ ഇതിനെ കൂടുതല്‍ ജനകീയമാക്കുന്നു.
നമ്മള്‍ പണം മുടക്കി ഒരു വെബ്‌സൈറ്റ്‌ തുടങ്ങിയാല്‍ അതില്‍ പരസ്യം ചെയ്യുന്നതിലൂടെ മാത്രമേ ലാഭമുണ്ടാക്കാനാകൂ. എന്നാല്‍ നമ്മള്‍ പരസ്യത്തിനുവേണ്ടി കമ്പനികളുടെയെല്ലാം വാതില്‍ മുട്ടണമെന്നില്ല. www.google.com/adsense ല്‍ sign up ചെയ്യുകയേ വേണ്ടൂ.ഗൂഗിള്‍ നമുക്ക്‌ ഒരു പിടി പരസ്യങ്ങള്‍ തരും.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തിന്‌ യോജിച്ച പരസ്യങ്ങള്‍ ഗൂഗിള്‍, തിരഞ്ഞെടുത്ത്‌ display ചെയ്യുന്നു എന്നതാണ്‌ .ഉദാഹരണത്തിന്‌ ,ക്യാന്‍സറിനെക്കുറിച്ചുള്ള ഒരു വെബ്‌സൈറ്റാണ്‌ നിങ്ങള്‍ തുടങ്ങിയതെങ്കില്‍ ക്യാന്‍സര്‍ ട്രീറ്റ്മന്റ്‌ തരുന്ന ഹോസ്പിറ്റലിന്റെ പരസ്യങ്ങളാകും നമ്മുടെ സൈറ്റില്‍ പ്രത്യക്ഷപ്പെടുക .
വെബ്സൈറ്റ്‌ സന്ദര്‍ശിക്കുന്നയാള്‍ ഈ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്താല്‍ നേരെ ഹോസ്പിറ്റലിന്റെ വെബ്സൈറ്റ്‌ തുറക്കുന്നു , ഒപ്പം നിങ്ങളുടെ കീശയില്‍ പണവും .ഒരു ക്ലിക്കിന്‌ മിനിമം 20 രൂപ (.50 USD) യെങ്കിലും ഗൂഗിള്‍ നിങ്ങള്‍ക്ക്‌ തരും.'ഗൂഗിള്‍ ആഡ്‌വേര്‍ഡ്സിലൂടെയാണ്‌' ഗൂഗിള്‍, പരസ്യങ്ങള്‍ ശേഖരിക്കുന്നത്‌.
എന്നാല്‍ മിക്ക പോപ്പുലര്‍ വെബ്സൈറ്റുകളിലും Google ads കാണാന്‍ കഴിയില്ല , കാരണം ആ വെബ്സൈറ്റു പോലുള്ള മറ്റു സൈറ്റുകളുടെ ലിങ്ക്‌ പരസ്യത്തില്‍ വരുമെന്നതു തന്നെ.അതായത്‌ linux ന്റെ സൈറ്റില്‍ Microsoft ന്റെ പരസ്യം വരുന്നത്‌ ഒന്നാലോചിച്ചുനോക്കൂ.
പക്ഷെ വെറുതെ ഇരുന്നുകൊടുത്താല്‍ പണം കിട്ടുന്ന ഏര്‍പ്പാടാണ്‌ ഇതെന്നു കരുതിയാല്‍ തെറ്റി. നമ്മുടെ വെബ്‌സൈറ്റ്‌ കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും live ഉം ആയിരുന്നാല്‍ മാത്രമേ 'സംഗതി' വിജയിക്കൂ.കുറച്ച്‌ അധ്വാനം വേണമെന്നര്‍ത്ഥം
ഏതായാലും സ്വന്തമായി ഒരു വെബ്‌സൈറ്റ്‌ തുടങ്ങി കുറച്ചു പണം സമ്പാദിക്കുന്നത്‌ ഒരു good !dea തന്നെ.


No comments: