Welcome to Macrobits


വിവര വിസ്ഫോടനത്തിന്‍റെ കാലത്താണ്ഇന്ന് നാം ജീവിക്കുന്നത്.കംപ്യൂട്ടറും മൊബൈല്‍ഫോണും അടക്കിവാഴുന്ന നമ്മുടെ പുതിയ ലോകത്ത് ഐ.ടി യുടെ സ്വാധീനം അതിശക്തമാണ് .

അനന്തമായ തൊഴില്‍ സാധ്യതകളും പുതിയൊരു ലോകവുമാണ് ഐ.ടിനമുക്കുമുന്നില്‍ തുറന്നിടുന്നത് .

ഐ.ടി ഫീല്‍ഡ്എന്നും മാറ്റങ്ങള്‍ക്കുവിധേയമായിക്കൊണ്ടിരിക്കുകയാണ് .മാറിമറിയുന്ന ഈ 'രംഗ'ത്തെ, ഒരു സാധാരണ ക്കാരനു മനസിലാക്കാന്‍ പാകത്തില്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഞങ്ങള്‍ മാക്രോബിറ്റ്‍സിലൂടെ നടത്തുന്നത്.

ഇന്‍റ്ര്‍നെറ്റും കംപ്യൂട്ടറും കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനാകും .

ഇനി നിങ്ങള്‍ക്കു സിലിക്കണ്‍ തീരത്തെ ഓളങ്ങള്‍ക്കു കാതോര്‍ക്കാം മാക്രോബിറ്റ്സിനോടൊപ്പം !

- എഡിറ്റര്‍

akcmails@gmail.com

Wednesday, July 9, 2008

ബ്ലോഗിങ്ങ്‌-ആത്മപ്രകാശനത്തിന്റെ പുതുവഴി

ഈ അടുത്ത കാലത്ത്‌ ശ്രദ്ധ പിടിച്ചുപറ്റിയ ബ്ലോഗിങ്ങിനെക്കുറിച്ചാണ്‌ ഇവിടെ പറയാന്‍ പോകുന്നത്‌ . ഒരു ബ്ലോഗ്‌ എന്നു പറഞ്ഞാല്‍ ഒരു കുഞ്ഞു വെബ്‌സൈറ്റാണ്‌. www.blogger.com ല്‍ sign up ചെയ്താല്‍ നിങ്ങള്‍ക്കും ഒരു ബ്ലോഗ്‌ തുടങ്ങാം.
ബ്ലോഗിനെ ഒരു തുറന്നുവെച്ച പേഴ്സണല്‍ ഡയറിയോടുപമിക്കാം.ബ്ലോഗ്ഗറില്‍ ലോഗ്‌ ഓണ്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും കിട്ടുന്നു ഫ്രീ ആയി ഒരു online ഡയറി. ഇതില്‍ നിങ്ങള്‍ക്ക്‌ തൊന്നുന്നതെന്തും എഴുതിവെക്കാം.കവിതകള്‍,കഥകള്‍ , അനുഭവങ്ങള്‍ തുടങ്ങി എന്തും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആത്മപ്രകാശനം .
നിങ്ങളുടെ ബ്ലോഗ്ഗില്‍ കയറിയിറങ്ങുന്നവര്‍ അതിനെക്കുറിച്ച്‌ അവരുടെ അഭിപ്രായം comment ചെയ്യുന്നു. blogging world ന്‌ 'ബൂലോകം' എന്നാണ്‌ നമ്മളിട്ടിരിക്കുന്ന വിളിപ്പേര്‌.ബൂലോകത്ത്‌ ഓരോരുത്തര്‍ക്കും ഓരൊ തൂലികാനാമങ്ങളും ഉണ്ടായിരിക്കും.
നമ്മള്‍ കേരളത്തിലെ സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച്‌ ഒരു blog തുടങ്ങിയെന്നു വെക്കുക. സന്ദര്‍ശകര്‍ ബ്ലോഗ്‌ വയിച്ച ശേഷം അവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കമന്റ്‌ ചെയ്യുന്നു. മറ്റൊരാള്‍ ചെയ്ത comment നെ ക്കുറിച്ച്‌ വേറൊരാള്‍ കമന്റ്‌ ചെയ്യുന്നു.അങ്ങനെ ഒരാഴ്ച്ചക്കകം മയില്‍പ്പീലി ഇരട്ടിക്കുന്നതു പോലെ ബ്ലോഗില്‍ നമ്മുടെ രചനകളും വരിവരിയായി comment കളും കാണാം.ഒരു കഥയാണ്‌ എഴുതിയതെങ്കില്‍ അതില്‍ വരുത്തേണ്ട മാറ്റങ്ങള്‍,തെറ്റുകള്‍ , പുതിയ അറിവുകള്‍ തുടങ്ങി എല്ലാം ഈ ക്മന്റ്സിലൂടെ മനസ്സിലാക്കാം .കൂടാതെ കുറേ blogging സുഹൃത്തുക്കളേയും സമ്പാദിക്കാം.
പണ്ടെല്ലാം മാസികകളില്‍ കഥയും കവിതയുമെഴുതി 'വായനക്കാരുടെ കത്തുകള്‍ക്കായി' കാത്തിരുന്ന കാലമെല്ലാം മാറി . ആര്‍ക്കും എഴുതാം,എത്രയും എഴുതാം-പൂര്‍ണ സ്വാതന്ത്യ്രം ,കൂടാതെ instant response ഉം.
മലയാളത്തിന്‌ ബ്ലോഗുകളിലൂടെ ഒരു പുനര്‍ജന്‍മമാണ്‌ കിട്ടിയിരിക്കുന്നത്‌ .പ്രവാസി മലയാളികളാണ്‌ ഇതിന്‌ ചുക്കാന്‍ പിടിച്ചത്‌. മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ കഴിയുന്ന software കളൂം ഇതിന്‌ ആക്കം കൂട്ടി.
ഇങ്ങനെ ബ്ലോഗിങ്ങിലൂടെ പ്രസിദ്ഥനായ ഒരാളാണ്‌ 'വിശാലമനസ്കന്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സജീവ്‌ എടത്താടന്‍. കൊടകരപുരാണം എന്ന വിശാലന്റെ തമാശകലര്‍ന്ന ബ്ലോഗുകള്‍ www.kodakarapuranams.blogspot.com എന്ന വിലാസത്തിലാണ്‌ ഉള്ളത്‌.അദ്ദേഹത്തിന്‌ എഴുപതോളം കൊടകരപുരാണങ്ങള്‍ക്കും നൂറോളം മറ്റിതര പോസ്റ്റുകള്‍ക്കുമായി അയ്യായിരത്തില്‍ പരം മെയിലുകളാണ്‌ കിട്ടിയത്‌. ഡി . സി ബുക്സ്‌ ഇത്‌ പുസ്തകമായി അച്ചടിക്കുകയും ചെയ്തു.
പരിസ്ഥിതി സംബന്ധ്‌മായ ശാസ്ത്രലേഖനങ്ങള്‍ എഴുതുന്ന ജോസഫ്‌ ആന്റണിയുടെ 'കുറിഞ്ഞി ഓണ്‍ലൈനും ഇങ്ങനെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌ . വിലാസം - www.kurinjionline.blogspot.com
ഗൂഗിളില്‍ 'മലയാളം ബ്ലോഗ്സ്‌ ' എന്ന്‌ സേര്‍ച്ച്‌ ചെയ്താല്‍ പതിനായിരക്കണക്കിന്‌ റിസല്‍റ്റുകളാവും കിട്ടുക . വിജ്നാന വിതരണത്തിന്റെ ഇന്നു കണ്ടതില്‍വെച്ച്‌ ഏറ്റവും ശക്തമായ ഒരുപാധിയാണ്‌ blogging. വരും കാലങ്ങളില്‍ സമൂഹത്തിന്റെ descision making നെ തന്നെ ബാധിക്കുന്ന തരത്തിലാണ്‌ ബ്ലോഗുകള്‍ പടര്‍ന്നുപിടിക്കുന്നത്‌. ഭാവിയില്‍ എന്തു സംഭവിക്കുമെന്ന്‌ കാത്തിരുന്നു കാണാം !.

2 comments:

arjun cl said...

nice blog man....
coooool....

arjun cl said...

u gt excellent talents man...